വലിയതുറയിൽ കുടുംബവഴക്കിനിടെ ഭാര്യാപിതാവിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു

Published : Sep 19, 2020, 02:07 PM IST
വലിയതുറയിൽ കുടുംബവഴക്കിനിടെ ഭാര്യാപിതാവിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു

Synopsis

ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മ

തിരുവനന്തപുരം: കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. 

ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മദ്യപാനിയായ ലിജിൻ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്തെത്തിയത്.  പത്തിലധികം സുഹൃത്തുക്കൾ ലിജിനൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുട്ടിൽ നടന്ന വഴക്കിനിടെ ലിജിന് കുത്തേൽക്കുകയായിരുന്നു. 

ശരീരത്തിൽ മാരകമായ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്തു കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലിജിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും. 

മുൻപ് പല തവണ നിക്കോളാസും മരുമകൻ ലിജിനുമായി കുടുംബ വഴക്കുണ്ടായിരുന്നു. ഇതിന് വലിയ തുറ പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല'; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; 'മാധ്യമ വിചാരണ അവസാനിപ്പിക്കണം'