കുടുംബ തർക്ക കേസ്: ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊന്നയാൾ അറസ്റ്റിൽ, പരിക്കേറ്റ സ്വന്തം മകൻ ആശുപത്രിയിൽ

By Web TeamFirst Published Feb 24, 2021, 1:25 PM IST
Highlights

കുടുംബ തർക്കകേസിൽ കോടതി ഉദ്യോഗസ്ഥർക്കൊപ്പം നോട്ടീസ് നൽകാനെത്തിയ ഭാര്യയുടെ അച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ.

തിരുവനന്തപുരം: കുടുംബ തർക്കകേസിൽ കോടതി ഉദ്യോഗസ്ഥർക്കൊപ്പം നോട്ടീസ് നൽകാനെത്തിയ ഭാര്യയുടെ അച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. കിളിമാനൂർ സ്വദേശി അബ്ദുൾ സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് കൊട്ടാരക്കര കോടതിയിലെ ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ മടത്തറ സ്വദേശി യഹിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട യഹിയയുടെ മകൾ ഭർത്താവ് അബ്ദുള്‍ സലാമുമായി ഒരു വർഷമായി കുടുംബ തർക്കത്തിൽ കേസ് നിലനിൽക്കുകയാണ്. ഇതിനിടെ അബ്ദുള്‍ സലാം സ്വത്തുക്കള്‍ സഹോദരമാരുടേയും ബന്ധുക്കളുടെയും പേരിലേക്ക് മാറ്റാൻ ശ്രമിച്ചു. ഇത് തടയണമെന്നാവശ്യപ്പെട്ട യഹിയയുടെ മകള്‍ കൊട്ടാരക്കര കുടുംബ കോടതിയെ സമീപിച്ചു. അബ്ദുള്‍ സലാമിനും സഹോദരമാർക്കും നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു. അബ്ദുള്‍ സലാമിൻറെ വീട്ടിലേക്ക് വഴികാണിച്ചകൊടുക്കാനാണ് കോടതി ഉദ്യോഗസ്ഥർക്കൊപ്പം യഹിയയും മകളുടെ മകനും കിളിമാനൂർ തട്ടത്തുമലയിലെത്തിയത്. 

കോടതി ഉദ്യോഗസ്ഥർ നോട്ടീസ് നൽകാൻ വീട്ടിലേക്ക് കയറിപ്പോള്‍ വഴിയരികിൽ നിന്ന യഹിയയുടെയും സ്വന്തം മകൻറെയും ദേഹത്തേക്ക് അബ്ദൾ സലാം വാഹമോടിച്ച് കയറ്റുകയായിരുന്നു. യഹിയ ഇന്നലെ രാത്രി മരിച്ചു. തലക്കും കൈക്കൂം പരിക്കേറ്റ് പത്തുവയസ്സുകാരൻ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അബ്ദുള്‍ സലാമിനെ കസ്റ്റഡിലെടുത്ത ചോദ്യം ചെയ്തിരുന്നു. രണ്ടുപേരെയും കൊലപ്പെടുത്താൻ കരുതികൂട്ടി വാഹമിടിച്ചു കയറ്റിയതാണെന്ന് കളിമാനൂർ പൊലീസ് പറഞ്ഞു. കൊലകുറ്റത്തിന് പുറമെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും അബ്ദുൾ സലാമിനെതിരെ കേസെടുത്തിട്ടുണ്ട്

click me!