മരട്: നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്

By Web TeamFirst Published Feb 24, 2021, 12:59 PM IST
Highlights

ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാൻ നിർദ്ദേശിച്ചത്.

കൊച്ചി: മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാൻ നിർദ്ദേശിച്ചത്.

ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചാണ് ജെയിന്‍ ഫ്ലാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയും കെട്ടിവെക്കാൻ നിർദ്ദേശിച്ചത്. പണം കെട്ടിവയ്ച്ചാൽ കണ്ടുകെട്ടിയ ആസ്തികൾ വിൽക്കുന്നതിന് അനുമതി നൽകുമെന്ന് കോടതി വ്യക്തമാക്കി. 

അതേ സമയം ഹോളിഫെയ്ത്ത് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് പൊളിച്ചുനീക്കിയത്. 

 

click me!