തൃശ്ശൂരിൽ കുടുംബ വഴക്കിനിടെ വയോധികനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി

By Web TeamFirst Published Dec 5, 2020, 7:54 AM IST
Highlights

ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ മരുമകനുവും പരിക്കേറ്റു. 

തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ ഭാര്യാപിതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാൽ കൈനിക്കുന്ന് തൊണ്ടുങ്കൽ സണ്ണിയാണ് മരിച്ചത്. മരുമകൻ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. 

ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ മരുമകനുവും പരിക്കേറ്റിരുന്നു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ച വിനുവിനെ ആശുപത്രിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന.

click me!