
കൊല്ലം: കൊല്ലം പുനലൂരിൽ ഒരു സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഹനൻ, സുനിൽ എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം, കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനൻ അടക്കമുള്ള സംഘവുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ 9 അംഗം സംഘം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. മർദ്ദനത്തിലാണ് സുരേഷ് ബാബു മരിച്ചതെന്നാണ് അനുമാനം. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണ്.