യുവാവ് കണ്ണവം വനത്തിലേക്ക് ഓടിക്കയറി, കാണാതായി, ഉള്‍വനത്തില്‍ രാത്രിയും തെരച്ചില്‍

Published : Nov 07, 2021, 09:57 PM IST
യുവാവ് കണ്ണവം വനത്തിലേക്ക് ഓടിക്കയറി, കാണാതായി, ഉള്‍വനത്തില്‍ രാത്രിയും തെരച്ചില്‍

Synopsis

വനംവകുപ്പ് അധികൃതർ എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രിയിലും തിരച്ചില്‍ നടത്തുകയാണ്.

കണ്ണൂര്‍: നാദാപുരം കണ്ണവം വനത്തിലെ (Kannavam forest) പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്‍റെ മകന്‍ അര്‍ജുന്‍ ബാബുവിനെയാണ് കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

 മടാഞ്ചേരിയോട് ചേര്‍ന്ന കണ്ണവം വനത്തിലെ പറക്കാട് ഭാഗത്തേക്ക് അര്‍ജുന്‍ ഓടിപ്പോവുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വനംവകുപ്പ് അധികൃതർ എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രിയിലും തിരച്ചില്‍ നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം
രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം