കൊല്ലത്ത് ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ യുവാവ് റിമാൻഡിൽ

Published : Mar 01, 2025, 08:12 PM IST
കൊല്ലത്ത് ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ യുവാവ് റിമാൻഡിൽ

Synopsis

കൊല്ലം മൺട്രോതുരുത്തിൽ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷിച്ച നാട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ

കൊല്ലം: മൺട്രോത്തുരുത്തിൽ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷിച്ചയാളുടെ ജീവനെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയാണ് മദ്യ ലഹരിയിൽ ആയിരുന്ന അമ്പാടി നാട്ടുകാരനായ സുരേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയാണ് അമ്പാടി. ഇന്നലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

കൊല്ലം മൺട്രാതുരുത്തിൽ ക്ഷേത്രോത്സവം നടക്കുന്നതിനിടെ പ്രതിയായ അമ്പാടി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ശല്യമായതോടെ നാട്ടുകാർ ഇടപെട്ടു. ഉത്സവത്തിൽ നിന്നും ഒഴിവാക്കി നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചു. ഇതിൽ പ്രകോപിതനായ അമ്പാടി റെയിൽവേ ട്രാക്കിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രദേശവാസിയായ സുരേഷും മറ്റൊരാളും ചേർന്നാണ് യുവാവിനെ തടഞ്ഞത്. തുടർന്ന് അമ്പാടിയെ വീട്ടിൽ എത്തിച്ചു. എന്നാൽ യുവാവ് അവിടെയും ആത്മഹത്യ ശ്രമം നടത്തി. വെട്ടുകത്തി ഉപയോഗിച്ച് സ്വന്തം കഴുത്ത് മുറിക്കാനായിരുന്നു നീക്കം. ഇത് തടഞ്ഞ സുരേഷിനെ പ്രതി ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതിയെ മണിക്കുറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം പ്രശ്നക്കാരനാണ് അമ്പാടി. നിരവധി കേസുകളും ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കാ റിമാൻഡ് 
ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം