വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി; ദ്രാവകം നൽകി മയക്കി കൊണ്ടുപോയത് സ്വന്തം വീട്ടിൽ, പീഡനം

Published : Feb 22, 2024, 08:05 AM IST
വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി; ദ്രാവകം നൽകി മയക്കി കൊണ്ടുപോയത് സ്വന്തം വീട്ടിൽ, പീഡനം

Synopsis

വഴിയിൽ നിന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് കാറിൽ കയറ്റിയത്. ശേഷമായിരുന്നു കുടിക്കാൻ ദ്രാവകം നൽകിയത്.

അങ്കമാലി: വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ യുവതിയെ ദ്രാവകം കൊടുത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അങ്കമാലി തുറവൂർ സ്വദേശി വിമൽ ആന്‍റോ വർഗീസിനെയാണ് അങ്കമാലി പൊലീസ് കഴി‌ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ കാലടി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം പത്തൊൻപതാം തീയ്യതിയായിരുന്നു സംഭവം.  യുവതിയുമായി പരിചയത്തിലായിരുന്ന വിമൽ ആന്‍റോ വർഗീസ് വീട്ടിലെത്തിക്കാമെന്ന് പറ‌ഞ്ഞാണ് യുവതിയെ വഴിയിൽ നിന്ന് കാറിൽ കയറ്റിയത്. പിന്നീട് ഒരു ദ്രാവകം നൽകി. ഇത് കുടിച്ചതോടെ യുവതി മയങ്ങി. പിന്നീട് തുറവൂരിലുള്ള ഇയാളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെയെത്തിച്ച് പീഡിപ്പിച്ചു.  സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. എന്നാൽ യുവതി പരാതി നൽകിയതു പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം