മീഷോയിൽ നിന്ന് ഓർഡർ ചെയ്തത് സ്മാർട്ട് വാച്ച്, കിട്ടിയത് ഗോലിയും വെള്ള തുണിയും

Published : Oct 14, 2022, 01:05 PM ISTUpdated : Oct 14, 2022, 01:27 PM IST
മീഷോയിൽ നിന്ന് ഓർഡർ ചെയ്തത് സ്മാർട്ട് വാച്ച്, കിട്ടിയത് ഗോലിയും വെള്ള തുണിയും

Synopsis

ഒക്ടോബർ ഒമ്പതിന് വീട്ടിലെത്തിയതാകട്ടെ ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയുമാണ്.

പാലക്കാട് : ഓൺലൈൻ പർച്ചേസിങ് ആപ്പായ മീഷോ വഴി പാലക്കാട് പള്ളത്തേരി സ്വദേശി സജീഷ്, ഒക്ടോബർ ആറിന് ഒരു സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു. ഒക്ടോബോർ 9ന് ഡെലിവറിയുമെത്തി. പക്ഷേ, സജീഷ് ഓർഡർ ചെയ്തതൊന്നുമല്ല വീട്ടിലെത്തിയത്. സജീവ് ഓർഡർ ചെയ്തത് 1101 രൂപ വിലയുള്ള സ്മാർട്ട് വാച്ചാണ്.

എന്നാൽ ഒക്ടോബർ ഒമ്പതിന് വീട്ടിലെത്തിയതാകട്ടെ ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയുമാണ്. ക്യാഷ് ഓൺ ഡെലിവറിയായാണ് സാധനമെത്തിയത്. എന്നാൽ പണം നൽകി കഴിഞ്ഞ് ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി തിരിച്ച് നൽകാൻ ശ്രമിച്ചപ്പോൾ കസ്റ്റമർ കെയറിൽ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടതെന്ന് സജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാൽ സർവ്വീസ് പ്രൊവൈഡർമാരെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സോറി പറയുകയും ഇനി ആവർത്തിക്കില്ലെന്ന് ആവർത്തിച്ച് പറയുകയുമാണ് ഇവർ ചെയ്തത്. പണം തിരിച്ച് നൽകുന്നതിനെ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും സജീഷ് പറയുന്നു. ഇപ്പോൾ വാച്ചുമില്ല, നൽകിയ തുകയും തിരിച്ച് കിട്ടിയില്ല എന്ന അവസ്ഥയിലാണ് ഈ ചെറുപ്പക്കാരൻ. മീഷോയിൽ നിന്നാണ് ഓർഡർ ചെയ്തതെങ്കിലും വന്ന പാക്ക് ആമസോണിന്റേതായിരുന്നുവെന്നും സജീഷ് പറയുന്നു. 

Read More : മീഷോയില്‍ ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്തു, കിട്ടിയതോ!

ഉത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ  വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ ആമസോൺ, ഫ്ളിപ് കാർട്ട്, മിന്ത്ര തുടങ്ങിയ വൻകിടക്കാരെല്ലാം ഏറ്റുമുട്ടുമ്പോൾ വില്‍പ്പനയില്‍ ഇന്ത്യന്‍ പ്ലാറ്റ്‌ഫോം ആയ മീഷോ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മീഷോ. ഇതിനിടെയാണ് ഇത്തരം തട്ടിപ്പ് വാർത്തകളും പുറത്തുവരുന്നത്. 2021 നെ അപേക്ഷിച്ച് വില്‍പ്പനയില്‍ മീഷോ 68 ശതമാനം വളര്‍ച്ച നേടി.  മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലിൽ മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓര്‍ഡറുകളാണ്. ടയര്‍ 4+ മേഖലയില്‍ നിന്നാണ് ഇതിൽ 60 ശതമാനവും 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
മുരാരി ബാബുവിനെ തേടി വിജിലൻസ് സ്പെഷ്യൽ സംഘം; വീടിന്റെ രേഖകൾ ശേഖരിച്ചു