തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

Published : Mar 31, 2024, 08:22 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

Synopsis

ബിജു കൈകൊണ്ട് കലം തടുക്കുകയും തുടര്‍ന്ന് കലം തകര്‍ന്ന് തിളച്ച കഞ്ഞി ദേഹത്തേയ്ക്ക് വീണ് ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് മെമ്പര്‍ ആയ ശബരിനിവാസില്‍ ബിജുവിനാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജി അറസ്റ്റിലായി. പൊള്ളലേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെ ബിജുവിന് നേരേക്ക് ആക്രമണമുണ്ടാവുകയായിരുന്നുവത്രേ. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. 

ബിജു വീട്ടിലെത്തിയ സമയത്ത് സജി മദ്യലഹരിയിലായിരുന്നുവത്രേ. തുടര്‍ന്ന് സജി ബിജുവിനെ അസഭ്യം വിളിച്ചു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടന്ന ബിജുവിന് നേര്‍ക്ക് സജി കഞ്ഞി തിളച്ചുകൊണ്ടിരുന്ന മൺകലം എടുത്ത് എറിയുകയായിരുന്നു. 

ബിജു കൈകൊണ്ട് കലം തടുക്കുകയും തുടര്‍ന്ന് കലം തകര്‍ന്ന് തിളച്ച കഞ്ഞി ദേഹത്തേയ്ക്ക് വീണ് ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Also Read:- കാക്കനാട് ജില്ലാ ജയിലിൽ ബലാത്സംഗക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്