കമ്പംമെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ, ബലാത്സംഗ കേസിലെ പ്രതിയാണ് നവീൻ. ഇന്ന് ഉച്ചയ്ക്കാണ് നവീനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

എറണാകുളം: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതുകാരനായ പ്രതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി കമ്പംമെട്ട്സ്വദേശി നവീൻ ആണ് മരിച്ചത്. 

കമ്പംമെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ, ബലാത്സംഗ കേസിലെ പ്രതിയാണ് നവീൻ. ഇന്ന് ഉച്ചയ്ക്കാണ് നവീനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also Read:- പുളിങ്ങ പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo