
കാസര്‍കോട്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. കാസർകോട് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ (48) യെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 ലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.
അതേസമയം പത്തനംതിട്ടയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 60 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം അധിക തടവ് അനുഭവിക്കണം. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ഇന്ത്യൻ പീനൽ കോഡ് 376 AB, 376 (2) F, 2n, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ ആകട് 5 (L) (M) (N), 6 , 7 , 8 , 9 , 10 എന്നീ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020 മുതല്‍ ഒരു വര്‍ഷത്തോളം കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കി. കുട്ടിയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ മാറ്റം ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം വെളിവായത്.
പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകൾ ഉൾപെടെയുള്ള മറ്റു തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായി കോടതി സ്വീകരിച്ചു. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയിരുന്ന പി ഹരിലാൽ ആണ്.