
കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്കില്‍ ലൈവിട്ടശേഷം ലോട്ടറിക്കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃപ്പുണിത്തുറയില്‍ ഇന്നലെ വൈകിട്ടാണ് ലോട്ടറിക്കടക്ക് തീവച്ചത്.
തൃപ്പുണിത്തുറ സ്വദേശി രാജേഷാണ് പിടിയിലായത്. മീനാക്ഷി ലക്കി ലോട്ടറി ഏജന്‍സീസിന്‍റെ തൃപ്പുണിത്തുറയിലെ കടയാണ് രാജേഷ് കത്തിച്ചത്. കുപ്പിയില്‍ പെട്രോളുമായി എത്തിയ രാജേഷ് കടയിലേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ജീവനക്കാരും ലോട്ടറി വാങ്ങാനെത്തിയവും കടയുടെ അകത്തുള്ളപ്പോൾ ആയിരുന്നു ഈ അതിക്രമം. ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവന്നിരുന്ന ആളാണ് രാജേഷ്. കുത്തക മുതലാളിമാര്‍ നാട്ടില്‍ ആവശ്യമില്ലെന്നും മീനാക്ഷി ലക്കി സെന്‍റര്‍ കത്തിക്കുമെന്നും ഇയാള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു ആക്രമണം.
തീപിടുത്തതിൽ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ലോട്ടറി ഏജന്‍റ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.അറസ്റ്റിലായ രാജേഷിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam