വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

Published : Mar 04, 2023, 07:09 PM IST
വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കോഴിക്കോട് : ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

അതേസമയം കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി. മുണ്ടിക്കൽ താഴം ജങ്ഷൻ, മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് സമീപം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുണ്ടിക്കൽ താഴത്ത് യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്ക്കൂളിന് സമീപത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. രണ്ട് സംഭവങ്ങളിലുമായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് എസ്എഫ്ഐ അതിക്രമം; എട്ട് പ്രതികൾ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം