മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

Published : May 29, 2022, 09:21 PM ISTUpdated : May 29, 2022, 09:22 PM IST
മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

Synopsis

പന്നിയെ വെടിവയ്ക്കുന്നതിനിടെ ഉന്നം തെറ്റി ഇര്‍ഷാദിന് വെടി മാറിക്കൊണ്ടതാണെന്നാണ് പൊലസിന്‍റെ നിഗമനം.

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു.  ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു. ഉന്നം തെറ്റി ഇര്‍ഷാദിന് വെടി മാറിക്കൊണ്ടതാണെന്നാണ് പൊലസിന്‍റെ നിഗമനം. ഇര്‍ഷാദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്