'എനിക്ക് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണം'; മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവാവ്

Published : Sep 07, 2019, 11:52 AM ISTUpdated : Sep 07, 2019, 01:31 PM IST
'എനിക്ക് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണം'; മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവാവ്

Synopsis

'എന്താ സാറേ , എത്രദിവസമായി ഞങ്ങൾ ഇതനുഭവിക്കുന്നു. അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടതാണ്' എന്നു പറഞ്ഞായിരുന്നു യുവാവ് ക്ഷുഭിതനായത്. 

കൊച്ചി:  കുണ്ടന്നൂരിലെ പൊട്ടിപൊളിഞ്ഞ റോ‍ഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനെത്തിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരനോട് പൊട്ടിത്തെറിച്ച് യുവാവ്. അമ്മയുമൊത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവാണ് മന്ത്രിയോട് ക്ഷോഭിച്ചത്. 

'എന്താ സാറേ  എത്രദിവസമായി ഞങ്ങൾ ഇതനുഭവിക്കുന്നു. അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടതാണ്' എന്നു പറഞ്ഞായിരുന്നു യുവാവ് ക്ഷുഭിതനായത്. ഇതിനിടെ യുവാവിനെ പിടിച്ചുമാറ്റാൻ ഉദ്യോ​ഗസ്ഥർ ശ്രമിച്ചുവെങ്കിലും മന്ത്രി ഉദ്യോ​ഗസ്ഥരെ ശാസിക്കുകയായിരുന്നു. അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മന്ത്രി യുവാവിനോട് പറഞ്ഞു. 

എന്നാല്‍, ടൈല്‍സ് ഇട്ടത് ഇഷ്ടപ്പെടാതെ ഒരാൾ സംസാരിച്ചുവെന്നും അതിന്റെ എന്തെങ്കിലും കാര്യം ഉണ്ടോ എന്നുമായിരുന്നു പരിശോധനയ്ക്ക് ശോഷം മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ ഇതേക്കുറിച്ച് പ്രതികരിച്ചത്. അദ്ദേഹത്തിന് സുഖമായി അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകാവുന്നതേയുള്ളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെയാണ് മന്ത്രി കൊച്ചി ന​ഗരത്തിലെത്തി പരിശോധന നടത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണം പിഡബ്ല്യൂഡി അല്ലെന്നും ​ഗതാ​ഗതം നിയന്ത്രിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ  മാർച്ച്‌ മാസത്തിൽ തീർക്കുമെന്നും   കൊച്ചിയിൽ ഗതാഗത കുരുക്ക് പുതിയ സംഭവം അല്ലെന്നും മന്ത്രി വ്യക്തമാക്കി.

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും