
കൊച്ചി: വിമാനത്തിന്‍റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലിരുന്നാണ് ഇയാൾ സിഗരറ്റ് വലിച്ചത്. സുകുമാരൻ വിമാനത്തിന്‍റെ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതോടെ അലാറം മുഴങ്ങി.
തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്. കൊച്ചിയില്‍ എത്തിയ ഉടന്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസിനെയും ഇതിന് ശേഷം വിവരം അറിയിച്ചു. തുടര്‍ന്ന് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പൊലീസിന് കൈമാറുകയായിരുന്നു.
അടുത്തിടെയാണ് പാരീസ്- ദില്ലി വിമാനത്തിൽ സഹയാത്രികയുടെ പുതപ്പിൽ യാത്രക്കാരൻ മൂത്രമൊഴിക്കുകയും വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിക്കുകയും ചെയ്ത സംഭവം വന്‍ വിവാദമായത്. ഈ സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം പിഴ ചുമത്തിയത്. വിഷയം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന്‍റെ പേരിലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് ആവശ്യപ്പെടുംവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
നവംബർ 26 നാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത്. പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒടുവിൽ ശ്രമകരമായ അന്വേഷണത്തിന് ഒടുവിൽ ബംഗ്ലൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വ്യാജ ഐഡിയുണ്ടാക്കി പോർട്ടലിൽ ജോയിൻ ചെയ്തു, ഫോൺ കേന്ദ്രീകരിച്ച അന്വേഷണം ശുഹൈബിനെ കുടുക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam