ജോലിക്കു പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഓടി; പിന്തുടർന്നപ്പോൾ വഴിയിൽ കണ്ട ബൈക്കും മോഷ്ടിച്ചു

Published : Apr 28, 2024, 12:10 AM IST
ജോലിക്കു പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഓടി; പിന്തുടർന്നപ്പോൾ വഴിയിൽ കണ്ട ബൈക്കും മോഷ്ടിച്ചു

Synopsis

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അക്രമി കളമള്ളേരിയിൽ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് അതിലാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. 

കൊച്ചി: എറണാകുളം പോണേക്കരയിൽ വീട്ടുജോലിക്കായി പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർന്നു. ജവാൻ ക്രോസ് റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അക്രമിയെ പിടികൂടാൻ വീട്ടമ്മ പിന്നാലെ ഓടിയെങ്കിലും കവർച്ചക്കാരൻ മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞു.

പോണേക്കര ജവാൻ ക്രോസ് റോഡിൽ ഇന്നലെ പട്ടാപ്പകലായിരുന്നു കവർച്ച നടന്നത്. വീട്ടു ജോലിക്കായി പോകുകയായിരുന്ന പോണേക്കര സ്വദേശി വിദ്യ ലാലുവിന്റെ കഴുത്തിലെ മാലയാണ് ആക്രമി കവർന്നത്. സംഭവത്തിൽ പരിഭ്രമിച്ച് പോയെങ്കിലും വിദ്യ മോഷ്ടാവിന്റെ പിന്നാലെ ഓടി. എന്നാൽ ഇയാൾ രക്ഷപ്പെട്ടു.

ഒരു പവനിലേറെ തൂക്കം പവരുന്ന മാലയാണ് വിദ്യയ്ക്ക് നഷ്ടമായത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അക്രമി കളമള്ളേരിയിൽ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് അതിലാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. പ്രതിയെ കണ്ടെത്താൻ കളമശ്ശേരി, എളമക്കര പോലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ