കുന്നംകുളത്ത് മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; 18കാരനെ ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നു

Published : Oct 12, 2025, 12:22 AM IST
 inter state workers clash

Synopsis

പ്രീതവും പ്രിന്‍റുവും മദ്യപിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് പ്രീതം പ്രിന്‍റുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തൃശൂർ കുന്നംകുളത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പിന്‍റു (18) ആണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രീതം എന്ന് വിളിക്കുന്ന ധരംബീർ സിംഗ് (24) നെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിയർ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. ആറംഗ സംഘം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രീതവും പ്രിന്‍റുവും മദ്യപിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് പ്രീതം പ്രിന്‍റുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന ഒരാൾ പ്രിന്‍റുവിനെ ആശുപത്രിയിൽ എത്തിച്ചു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഉടൻ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രീതത്തെ അറസ്റ്റ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'