
മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്കിൽ ആണ് സംഭവം.ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്.
നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീകൃഷ്ണപുരത്ത് വച്ച് കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റിരുന്നു. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിനാണ് സൂര്യാഘാതമേറ്റത്. കേരളത്തില്‍ വേനല്‍ കടുക്കുന്നത് ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുമെന്ന് തന്നെ വേണം കരുതാൻ. അതിനാല്‍ ചൂട് കൂടുന്ന മണിക്കൂറുകളില്‍ കഴിയുന്നതും പുറത്ത് അധികസമയം ചിലവിടുകയോ, ജോലി ചെയ്യുകയോ അരുത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam