
പത്തനംതിട്ട: പത്തനംതിട്ട പറക്കോട് പെട്രോളുമായി വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പറക്കോട് സ്വദേശിയായ രതീഷ് (38) ആണ് രാത്രി 10.30ഓടെ ടവറിൽ കയറിയത്. ഇയാളെ താഴെയിറക്കാനുള്ള ശ്രമം പൊലീസും ഫയർ ഫോഴ്സും നടത്തുന്നുണ്ട്. സുരക്ഷ മുൻനിർത്തി 110 കെ.വി ലൈനിലൂടെയുള്ള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്
പൊലീസ് നൽകുന്ന പ്രാഥമിക വിവരം അനുസരിച്ച് കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കൈയിൽ പെട്രോളുമായി, 110 കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്ന വലിയ ടവറിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി ലൈൻ ഓഫ് ചെയ്തതോടെ പറക്കോടും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. സമീപവാസിയായ രതീഷ് ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam