'ആയുസിന്‍റെ ബലം'; കണ്ണൂരില്‍ സ്കൂട്ടര്‍ യാത്രികൻ ബസിനടിയില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു

Published : Apr 04, 2024, 01:37 PM IST
'ആയുസിന്‍റെ ബലം'; കണ്ണൂരില്‍ സ്കൂട്ടര്‍ യാത്രികൻ ബസിനടിയില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു

Synopsis

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് പോയെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്

കണ്ണൂര്‍: കൊട്ടിയൂർ ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ഓവർടെയ്ക്ക് ചെയ്യുന്നതിനിടയിൽ മുന്നിലെ കാറിലിടിച്ച് വീണ ശേഷം എതിരെ വന്ന കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് പോയെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. കാറില്‍ തട്ടിയ ശേഷം ബസിനടിയിലേക്ക് സ്കൂട്ടര്‍ വീഴുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സ്കൂട്ടറിനൊപ്പം യാത്രികൻ കൂടി വീണിരുന്നെങ്കില്‍ ജീവൻ തന്നെ നഷ്ടമാകുമായിരുന്ന അത്രയും വലിയ അപകടം. ആയുസിന്‍റെ ബലം കൊണ്ടൊന്ന് മാത്രം ഇദ്ദേഹം രക്ഷപ്പെട്ടു എന്നാണ് വീഡിയോ കണ്ടവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. 

വീഡിയോ...

Also Read:- മലപ്പുറം മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവര്‍ മരിച്ചു

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ