കൊവിഡ് ചികിത്സയിലിരിക്കെ മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ ഫലം നെഗറ്റീവ്

Published : Aug 01, 2020, 01:54 PM IST
കൊവിഡ് ചികിത്സയിലിരിക്കെ മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ ഫലം നെഗറ്റീവ്

Synopsis

അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നാണ് പ്രതി തടവ് ചാടിയത്. ഇവിടത്തെ സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്ന ദിലീപ് ബൈക്കിൽ ലിഫ്റ്റിടച്ചും, രണ്ട് ബസുകളിൽ യാത്ര ചെയ്തുമാണ് ഇരിട്ടിയിൽ എത്തിയത്. 

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ചികിത്സാലയത്തിൽ നിന്ന് മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ ഫലം നെഗറ്റീവ്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയവെ കഴിഞ്ഞ മാസം 24 നാണ് ആറളം സ്വദേശി ദിലീപ് അഞ്ചരക്കണ്ടി ആശുപത്രി അധികൃതരുടെ കണ്ണൂവെട്ടിച്ച് പുറത്തുകടന്നത്. രണ്ട് ബസുകളിൽ സഞ്ചരിച്ച ഇയാളെ പിന്നീട് ഇരിട്ടി ടൗണിൽ വച്ചായിരുന്നു പൊലീസ് പിടികൂടിയത്. ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. 

കഴിഞ്ഞ മാസം 24 രാവിലെയാണ് മോഷണ കേസിൽ റിമാൻഡിലായിരുന്ന ദിലീപ് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയത്. ഇവിടത്തെ സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്ന ദിലീപ് ബൈക്കിൽ ലിഫ്റ്റിടച്ചും, രണ്ട് ബസുകളിൽ യാത്ര ചെയ്തുമാണ് ഇരിട്ടിയിൽ എത്തിയത്. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. പിന്നാലെ, ലിഫ്റ്റ് കൊടുത്ത ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ക്വാറന്‍റീൻ ചെയ്തിരുന്നു. ബസ് യാത്രയിൽ ഇയാളുടെ ഒപ്പം നൂറിലേറെ പേർ ഉണ്ടായിരുന്നു. ഈ ബസിലുണ്ടായിരുന്നവർ സ്വമേധയാ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നായിരുന്നു നിർദേശം. 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'