അമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണി; കത്തി പിടിച്ചുവാങ്ങി അനുജനെ കുത്തിപ്പരിക്കേൽപ്പിച്ച് ജ്യേഷ്ഠൻ

Published : Jul 03, 2025, 09:37 AM ISTUpdated : Jul 03, 2025, 09:45 AM IST
man stabbed by brother

Synopsis

വയറിലും മുതുകിലും ഗുരുതരമായി പരിക്കേറ്റ ജോസ് ആശുപത്രിയിൽ ചികിത്സയിലാണ്. ജ്യേഷ്ഠൻ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

തിരുവനന്തപുരം: അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (45) ആണ് അറസ്റ്റിലായത്. വയറിലും മുതുകിലും ഗുരുതര കുത്തേറ്റ ജോസ് (42) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ജോസ് രാത്രി കത്തിയുമായി എത്തി അമ്മ ഓമനയെ (62) ഭീഷണിപ്പെടുത്തിയ ശേഷം പോയി. വീണ്ടും എത്തി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുന്നതിനിടയിൽ സഹോദരൻ സുനിൽ കുമാർ എത്തി കത്തി പിടിച്ചു വാങ്ങി ജോസിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയും സഹോദരനും പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നു ഇതിലെ മുൻ വൈരാഗ്യവും വഴക്കിന് കാരണമായെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. കുത്തേറ്റ് അരമണിക്കൂറോളം കിടന്ന ജോസിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന സുനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജോസിന്‍റെ മൊഴി എടുക്കാനായിട്ടില്ലെന്നും അമ്മയുടെ മൊഴിയെടുത്തെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്