വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

Published : Feb 23, 2023, 06:25 PM ISTUpdated : Feb 23, 2023, 06:39 PM IST
വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

Synopsis

യുവാവിന്  മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു.

തൊടുപുഴ : വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. പ്രതിയും പെൺകുട്ടിയും തമ്മിൽ മുമ്പ് സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന്  മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.

നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച്, താൻ വീണ്ടും വിവാഹാഭ്യർത്ഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് രാത്രി ഇരുവരും തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ മറ്റാരോ ആയി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇവർ പൊലീസിൽ പരാതി നൽകി. ഇന്ന് തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 

Read More : കൈയിലുള്ള പണം നഷ്ടമായി; മടങ്ങി പോകാൻ പണമില്ലാതെ റഷ്യൻ പൗരന് കൊച്ചിയിൽ ദുരിതജീവിതം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കളായ സിതാരയും അശ്വതിയും; 'മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ