സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി, ശമ്പളം 15000 ആയി ഉയർത്താൻ ധാരണ

Published : Feb 23, 2023, 05:39 PM ISTUpdated : Feb 23, 2023, 05:47 PM IST
സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി, ശമ്പളം 15000 ആയി ഉയർത്താൻ ധാരണ

Synopsis

ജോലി ചെയ്യേണ്ട ദിവസങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം ആക്കി. ഒരു സ്കൂളിൽ മാത്രം പോയാൽ മതി. സംസ്ഥാന സർക്കാർ പി എഫ് വിഹിതം 1800 രൂപ നൽകും. 

തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ 37 ദിവസം നീണ്ടുനിന്ന സമരം ഒത്തുതീർപ്പായി. വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിൽ ആണ് ഒത്തുതീർപ്പായത്. ചർച്ചയിൽ ശമ്പളം കൂട്ടാൻ ധാരണ ആയി. അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയർത്തി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ നിശ്ചയിച്ചു. ഇത്  ഇവർക്ക് നൽകും. ജോലി ചെയ്യേണ്ട ദിവസങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം ആക്കി. ഒരു സ്കൂളിൽ മാത്രം പോയാൽ മതി. സംസ്ഥാന സർക്കാർ പി എഫ് വിഹിതം 1800 രൂപ നൽകും. ചർച്ചയിൽ പൂർണ്ണ തൃപ്തരല്ലെന്നും സർക്കാരിന്റെ ചില സാഹചര്യങ്ങളും പരിഗണിക്കേണ്ടി വന്നെന്നും സമരം ചെയ്യുന്ന അധ്യാപകർ പറഞ്ഞു. അധ്യാപകരോടെല്ലാം എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വലിയ ആഹ്ളാദ പ്രകടനത്തോടെയാകും നാളെ സമരം അവസാനിപ്പിക്കുകയെന്നും അധ്യാപകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ അധ്യാപകരുടെ ദുരിതം പുറത്തുകൊണ്ടുവന്നത്. 

Read More : 'ദുരിതാശ്വാസ നിധിയിലേത് സംഘടിത തട്ടിപ്പ്, പിന്നിൽ ഏജന്‍റുമാര്‍': സർക്കാരും പരാതിപ്പെട്ടെന്ന് മനോജ് എബ്രഹാം

PREV
Read more Articles on
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി