മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു

Published : Feb 10, 2022, 12:17 PM IST
മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു

Synopsis

ചടങ്ങ് തടസമില്ലാതെ തുടരുകയാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു. പൂവച്ചൽ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മിനിമോൻ എന്നയാളാണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

ചടങ്ങ് തടസമില്ലാതെ തുടരുകയാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 17000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കും. സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വികസനത്തെ ഒരു പോലെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി എതിർപ്പൊക്കെ തിരഞ്ഞെടുപ്പ് കാലത്തെന്നും പരിഹസിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ