കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി മരിച്ചു; ഹൃദയാഘാതം മൂലമെന്ന് നിഗമനം

Published : Mar 29, 2020, 08:03 PM ISTUpdated : Mar 29, 2020, 08:23 PM IST
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി മരിച്ചു; ഹൃദയാഘാതം മൂലമെന്ന് നിഗമനം

Synopsis

ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ മാർച്ച് 18 നാണ് മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

കൊല്ലം: കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. കുമരകം സ്വദേശിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിലയിരുത്തല്‍. ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ മാർച്ച് 18 നാണ് മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അറുപത്തിയഞ്ചുകാരൻ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൃദ്രോഗിയായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി അബ്ദുൽ ഖാദറാണ് ഇന്നലെ മരിച്ചത്. മരണകാരണം കൊവിഡ് രോഗബാധയാണോ എന്ന പരിശോധന ഫലം നാളെ എത്തും. മകളെ സന്ദർശിക്കാനായി ഷാർജയിൽ പോയ അബ്ദുൾ ഖാദർ 21 ആം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. 

Also Read: കൊവിഡ് നിരീക്ഷണത്തിലിരിക്കവേ കണ്ണൂരിൽ ഒരാൾ കുഴഞ്ഞു വീണുമരിച്ചു, മരണകാരണമറിയാൻ ശ്രവ പരിശോധന

വിദേശത്തിൽ നിന്ന് വന്നതിനാൽ സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ മറ്റൊരു വീട്ടിലാക്കി ചേലേരിയിലെ തറവാട്ട് വീട്ടിൽ ഒറ്റയ്ക്ക് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തതിനാൽ ശ്രവ പരിശോധന നടത്തിയിരുന്നില്ല. 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി