ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ച 54കാരൻ അറസ്റ്റിൽ

Published : Oct 05, 2026, 07:40 PM IST
arrest

Synopsis

കേരള ട്രാവൽ മാർട്ട് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹോസ്റ്റലിൽ ആക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയപ്പോഴാണ് അതിക്രമം നടന്നത്. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തെ ഒരു ബാറിൽ നിന്നാണ് മുളവുകാട് പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.

കൊച്ചി: ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്‍റെ നിർദേശപ്രകാരം മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് എറണാകുളത്തെ ബാറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.

തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. മുളവുകാട് എസ്എച്ച്ഒ എ നസീം, എസ്ഐ ഷാജി, എഎസ്ഐമാരായ സുനിൽ, ജലീൽ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, ബാബു, അജിലേഷ്, വിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടം: ഒടുവില്‍ അപകടസ്ഥലം സന്ദർശിച്ച് കായികമന്ത്രി, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഒ ജെ ജനീഷ്
ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും'