തൃത്താലയില്‍ 59 വിദ്യാർത്ഥിനികളെ ചൂഷണത്തിന് ഇരയാക്കിയ ആൾ പൊലീസ് പിടിയിൽ

Published : Jul 24, 2019, 03:24 PM IST
തൃത്താലയില്‍ 59 വിദ്യാർത്ഥിനികളെ ചൂഷണത്തിന് ഇരയാക്കിയ ആൾ പൊലീസ് പിടിയിൽ

Synopsis

 ചൈൽഡ് ലൈൻ അധികൃതരത്തി വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ വർഷങ്ങളായി ചൂഷണം നടത്തുന്ന കാര്യം പുറത്തറിയുന്നത്. 

പാലക്കാട്: തൃത്താല കക്കാട്ടിരിയില്‍ 59 സ്കൂൾ വിദ്യാർഥികളെ ലൈംഗിക ചൂഷണം നടത്തിയ കേസിലെ  പ്രതി പൊലീസില്‍ കീഴടങ്ങി. കക്കാട്ടിരി സ്വദേശി കൃഷ്ണനാണ് കീഴടങ്ങിയത്.  തൃത്താല പട്ടിത്തറയിലെ ജിയുപി സ്കൂളിലെ 59 വിദ്യാര്‍ത്ഥിനികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. സ്കൂളിന് അടുത്ത് സ്റ്റേഷനറി കട നടത്തുന്നയാളാണ് കൃഷ്ണന്‍. 

കടയുടമയുടെ ചെയ്തികളെപ്പറ്റി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനി വീട്ടില്‍ പറ‌ഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂളധികൃതരും വീട്ടുകാരും ചേർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരത്തി വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ വർഷങ്ങളായി ചൂഷണം നടത്തുന്ന കാര്യം പുറത്തറിയുന്നത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കുട്ടികൾ ചെല്ലുമ്പോഴാണ് ഇയാൾ ദുരുദ്ദേശത്തോടെ പെരുമാറാറുളളതെന്നാണ് കുട്ടികൾ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി.  59 കുട്ടികൾ ചൈൽഡ് ലൈനിന് മൊഴി നൽകിയിട്ടുണ്ട്.
 
ഒളിവിൽപ്പോയ കൃഷ്ണനായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 11 കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അവധി ദിവസമായതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കി രഹസ്യമൊഴിയെടുക്കാനുളള നടപടിക്രമങ്ങൾക്ക് തുടക്കമിടുമെന്നും തൃത്താല പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി