മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, ഉറങ്ങാൻ കഴിഞ്ഞില്ലെന്നും മുഹമ്മദലി; 40 വർഷം മുൻപ് നടത്തിയ കൊലപാതകങ്ങളിൽ പ്രതികരണം

Published : Jun 03, 2026, 11:41 AM IST
Muhammadali

Synopsis

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് കടുത്ത കുറ്റബോധത്തെ തുടർന്നാണെന്ന് വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തി. ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

താൻ കൊലപ്പെടുത്തിയ ആളെ ഇത്രയും വർഷങ്ങൾക്ക് ശേഷം പോലീസ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വേങ്ങര സ്വദേശി മുഹമ്മദലി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയ മുഹമ്മദലി, ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും മുഹമ്മദലി പറഞ്ഞു. കടുത്ത കുറ്റബോധം വേട്ടയാടിയതിനെ തുടർന്നാണ് നാല് പതിറ്റാണ്ടിന് ശേഷം താൻ ചെയ്ത ക്രൂരത തുറന്നുപറയാൻ ഇയാൾ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മകൻ മരിച്ചതോടെയാണ് മുഹമ്മദലിയെ കുറ്റബോധം അതിശക്തമായി വേട്ടയാടാൻ തുടങ്ങിയത്. ചെയ്ത പാപത്തിന്റെ ഫലമാണിതെന്ന ചിന്ത മുഹമ്മദലിയെ തളർത്തി. തുടർന്ന് രാത്രികളിൽ ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. മാനസിക ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ കൊലപാതകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. എന്നാൽ ആരും മുഹമ്മദലിയെ വിശ്വസിച്ചില്ല. എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സമാധാനം ലഭിച്ചതെന്നും മുഹമ്മദലി പറഞ്ഞു. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും ഇയാൾ പറയുന്നു. അന്ന് താൻ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മാത്രമായിരുന്നതിനാൽ ആർക്കും ഒട്ടും സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും കാലം നിയമത്തിന് മുന്നിൽ പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്നയിരുന്നു വിമർശനം,ഭരണത്തിൽ വന്നപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല, സർക്കാരിനെതിരെ ബിജെപി നിയമസഭയിൽ
ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് ബിജെപി സ്ഥാനാർത്ഥി, അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ