
പത്തനംതിട്ട : ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജയകുമാർ മരിച്ചു. 70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയകുമാര്‍ വൈകിട്ടോടെയാണ് മരിച്ചത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ജയകുമാറിനൊപ്പം പരിക്കേറ്റ അമല്‍ (28), രജീഷ് (35) എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്.
സന്നിധാനത്തെ കതിനപ്പുരയിലെ അപകടം; ഫയർഫോഴ്സിന്റെ പരിശോധന ഉടൻ
മാളികപ്പുറത്തുണ്ടായത് തീപിടിത്തം, പൊട്ടിത്തെറിയല്ല, കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam