അന്ധനായ ലോട്ടറി വില്‍പനക്കാരന്‍റെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍

Published : Jun 22, 2019, 09:20 AM ISTUpdated : Jun 22, 2019, 12:20 PM IST
അന്ധനായ ലോട്ടറി വില്‍പനക്കാരന്‍റെ  ലോട്ടറി മോഷ്ടിച്ചയാള്‍  പിടിയില്‍

Synopsis

അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. എന്നാല്‍ തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവിയില്‍ മോഷണദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. 

തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തയാള്‍ പൊലീസ് പിടിയിലായി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശി സുനിലിനെയാണ് പൊലീസിനെ പിടികൂടിയത്. അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. 

ലോട്ടറി നഷ്ടമായ വില്‍പനക്കാരന്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മോഷണം കണ്ടെത്തുകയും അത് പുറത്തു വിട്ടുകയും ചെയ്തു. ഇത് ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഒടുവില്‍ രാത്രിയോടെ തിരുവനന്തപുരത്തെ ആര്‍പിഎഫ് സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ ഇപ്പോള്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയ പണിമുടക്കിൽ പ്രതികരണവുമായി ശശി തരൂർ; 'എൻ്റെ നിലപാട് വ്യക്തം, തടസപ്പെടുത്താനുളള അവകാശത്തോടൊപ്പമല്ല, ഭാരത് ബന്ദ് വെറും കേരള ബന്ദായി ഒതുങ്ങി'
ആഗോള അയ്യപ്പ സംഗമം; കണക്കിൽ അടിമുടി ദുരൂഹത, സര്‍ക്കാര്‍ വാദം പൊളിയുന്നു, ദേവസ്വം നൽകിയ തുക തിരിച്ചടച്ചില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ റിപ്പോര്‍ട്ട്