ആനവണ്ടിയോട് കലി: സ്കാനിയ അടക്കം നാല് ബസുകളുടെ ചില്ല് തകര്‍ത്തയാൾ പിടിയിൽ

Published : Aug 22, 2022, 11:59 PM ISTUpdated : Aug 30, 2022, 10:45 PM IST
ആനവണ്ടിയോട് കലി: സ്കാനിയ അടക്കം നാല് ബസുകളുടെ ചില്ല് തകര്‍ത്തയാൾ പിടിയിൽ

Synopsis

ഈമാസം എട്ടിന് ഇയാൾ സ്വകാര്യ വാഹനത്തിൽ  യാത്രചെയ്യുമ്പോൾ മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈഡ് നല്‍കാത്തതാണ് ഇയാളുടെ പകയ്ക്ക് കാരണം

തൃശ്ശൂര്‍: സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ സ്വദേശി യാനി ആണ് പിടിയിലായത്.

ഈ മാസം എട്ടിനായിരുന്നു ആദ്യ സംഭവം ഉണ്ടായത്.  തൃശൂർ കുന്നംകുളം റോഡിലൂടെ പുലർച്ചെ സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്തു.  പേരാമംഗലം പൊലീസ് ഈ കേസ് അന്വേഷിക്കുന്നതിടെ  പതിനാലാം തീയതി പുലർച്ചെ പുതിയ സ്കാനിയ ബസ്സിന്റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. ഈമാസം പതിനെട്ടിന് രണ്ട് കെഎസ്ആര്‍ടി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചത്. അക്രമമുണ്ടായ പരിസരങ്ങളിൽ നിരീക്ഷണം നടത്തിയും, 200 ലേറെ സിസിടിവി ക്യാമറദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. 

അറസ്റ്റിലായ പ്രതി കുന്നംകുളത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്നയാളാണ്. ബൈക്ക് റേസിങ്ങാണ് ഇഷ്ട വിനോദം. ഈമാസം എട്ടിന് ഇയാൾ സ്വകാര്യ വാഹനത്തിൽ  യാത്രചെയ്യുമ്പോൾ മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈഡ് നല്‍കാത്തതാണ് ഇയാളുടെ പകയ്ക്ക് കാരണം. പിന്നീട് അങ്ങോട്ട് രാത്രി ഒളിഞ്ഞിരുന്ന് കെ.എസ്.ആർ.ടി.സി ബസ്സുകൾക്കു നേരെ കല്ലെറിയുന്നത് ഇയാൾ പതിവാക്കി. പ്രതി ലഹരി വസ്തുക്കൾക്ക് അടിമയാണോ എന്നതും പരിശോധിക്കുന്നുണ്ട്.  

ബാറുകളിൽ പൊലീസ് പരിശോധന, 342 ഇടങ്ങളിലായി കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; 702 കേസ്, 785 പേർ പിടിയിൽ

ലഖ്നൗ: ഹുക്ക ബാറുകളുടെ അനധികൃത പ്രവർത്തനങ്ങളും മയക്കുമരുന്ന് വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് നടത്തിയ വ്യാപക റെയിഡിൽ 785 പേർ പിടിയിലായി. ഒരു ദിവസം മുഴുവൻ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് 785 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 18 ജില്ലകളിലായി 342 ഇടങ്ങളിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നായി ആറ് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം 702 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

അതിശക്ത മഴ വരുന്നു? 4 ജില്ലയിൽ ഓറഞ്ച്, 8 ജില്ലയിൽ യെല്ലോ; അലർട്ടില്ലാത്തത് രണ്ട് ജില്ലയിൽ മാത്രം

വൻതോതിൽ ഹുക്കകൾ, പുകയില, രാജ്യ നിർമ്മിത മദ്യം, വിദേശമദ്യം, ഇലക്ട്രോണിക് സ്പാർക്ക് തോക്കുകൾ എന്നിവയും മറ്റ് നിരോധിത വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 342 ഹുക്ക ബാറുകളിലും മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധപ്പെട്ട 4,338 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെന്നും എ ഡി ജി പി പ്രശാന്ത് കുമാർ വ്യക്തമാക്കി.

വീട്ടിലെ സ്വീകരണ മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ; നൽകിയത് പ്രത്യേക പരിചരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ