
മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ മംഗളൂരുവിൽ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു.
ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. നാളെ പകൽ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. എന്നാൽ മംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam