
കോട്ടയം: മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്താല്‍ സജീവമായി പരിഗണിക്കുമെന്ന് യുഡിഎഫ്. മാണി സി കാപ്പൻ പാലായിൽ യുഡിഎഫിന്‍റെ ഉചിതമായ സ്ഥാനാർത്ഥി. കാപ്പൻ നിലപാട് വ്യക്തമാക്കിയാൽ യുഡിഎഫ് ചർച്ച ചെയ്യുമെന്നും പി ജെ ജോസഫ് പറഞ്ഞു. ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിന് ശേഷം എൻസിപി ഇടതുമുന്നണി വിട്ടേക്കുമെന്നാണ് സൂചനകള്‍. ജോസ് ഇടത്തോട്ട് ചാഞ്ഞപ്പോൾ തന്നെ എൻസിപി പുറത്തേക്ക് പോകാനുള്ള ചർച്ചകളും തുടങ്ങിയിരുന്നു. മുന്നണി മാറ്റത്തിനുള്ള വഴി തുറക്കുന്നതും പാലാ സീറ്റിനെ ചൊല്ലിയാണ്. ജോസ് വരുമ്പോൾ തന്നെ പാലാ നൽകാമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നു. കാപ്പനെ പാലായിൽ ഇറക്കാൻ അന്ന് മുതൽ കോൺഗ്രസ്സും നീക്കം തുടങ്ങി. കാപ്പൻ മാത്രമല്ല എൻസിപി തന്നെ ഇപ്പോൾ യുഡിഎഫിലേക്ക് പോകാനുള്ള അന്തിമ ചർച്ചയിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അവഗണിച്ചു എന്ന പരാതി പാാർട്ടിക്കുള്ളിൽ ശക്തമാണ്. ജില്ലാ കമ്മിറ്റികൾ വിളിച്ച് പൊതുഅഭിപ്രായം ശേഖരിച്ച് നിയമസഭാ സമ്മേളനത്തിന് ശേഷം ശരത് പവാറിനെ കൊണ്ട് തന്നെ മുന്നണി മാറ്റം പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ. ചർച്ച അന്തിമ ഘട്ടത്തിലായത് കൊണ്ടാണ് പാലായിൽ വിട്ടുവീഴ്ചയില്ലെന്ന് മാത്രം പറഞ്ഞ് മുന്നണി മാാറ്റം നേതാക്കൾ പുറത്ത് പറയാത്തത്. എന്നാൽ മുന്നണി വിട്ടാൽ സിറ്റിംഗ് സീറ്റുകൾ ജയിക്കാനുള്ള സാധ്യത കുറവാണെന്ന വാദം ഉയർത്തി ശശീന്ദ്രൻ പക്ഷം എതിർപ്പ് ഉയർത്തുകയാണ്. ജോസെത്തിയതോടെ എൻസിപി പോയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് സിപിഎം. പാലായിൽ ജോസ് കെ മാണി തന്നെയാകും ഇടത് സ്ഥാാനാർത്ഥി. പാലാ മാത്രമല്ല കാഞ്ഞിരപ്പള്ളി കൂടി ജോസിന് സിപിഎം നൽകിയേക്കും. പൂഞ്ഞാറോ കൊല്ലം ജില്ലയിൽ പുതിയൊരു സീറ്റോ സിപിഐക്ക് നൽകാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam