മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്, പാലായിൽ ജയിപ്പിച്ചത് സിപിഎം: എം.എം.മണി

Published : Feb 12, 2021, 02:10 PM ISTUpdated : Feb 12, 2021, 02:49 PM IST
മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്, പാലായിൽ ജയിപ്പിച്ചത് സിപിഎം: എം.എം.മണി

Synopsis

മാണി സി കാപ്പന് ജനങ്ങളുടെ പിന്തുണയില്ല. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് ചെയ്തത്.  സിപിഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ  ജയിപ്പിച്ചത്. 

തിരുവനന്തപുരം: ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം മുന്നണി വിട്ടു പോയാലും ഇടതുജനാധിപത്യ മുന്നണിക്ക്  ഒന്നും സംഭവിക്കില്ലെന്നും  വൈദ്യുതി മന്ത്രി എം.എം.മണി. യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എം.മാണി കാപ്പനെ കടന്നാക്രമിച്ച് രം​ഗത്ത് എത്തിയത്.

മാണി സി കാപ്പന് ജനങ്ങളുടെ പിന്തുണയില്ല. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് ചെയ്തത്.  സിപിഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ  ജയിപ്പിച്ചത്. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല.‌‌
 
സെക്രട്ടേറിയറ്റിന് മുന്നിലെ ‌‌‌പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പ്രക്ഷോഭം രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും വഴി വിട്ടൊരു കാര്യവും സർക്കാർ ചെയ്തിട്ടില്ലെന്നും മണി പറഞ്ഞു. പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംഭവം ഇന്ന് രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു
യുഡിഎഫിനെ പ്രതിരോധത്തിലാക്കി അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യൽ; രാഷ്ട്രീയക്കളിയെന്ന് കോൺ​ഗ്രസ്, സോണിയയിൽ നിന്നും വിവരങ്ങള്‍ തേടണമെന്ന് ശിവന്‍കുട്ടി