ജസ്നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി

Published : Feb 12, 2021, 01:50 PM IST
ജസ്നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി

Synopsis

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ സമയം ചോദിച്ചത്.

കൊച്ചി: ജസ്ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസ് ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുട‍ർന്നാണിത്. 

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ സമയം ചോദിച്ചത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.  എന്നാൽ ക്രൈം ബ്രാ‌ഞ്ച് അന്വേഷണത്തിലൂടെ ജസ്നയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ നിലപാട്. 2018 മാർച്ച് 22 നാണ്   കാഞ്ഞിരപ്പള്ളി എസ്ഡി കോള്ജ് വിദ്യാർത്ഥിനിയായ ജസ്നയെ കാണാതാകുന്നത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി