യുവതി കുളിമുറിയിലേക്ക് കയറിയപ്പോൾ ചുമരിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചു, കുളിക്കുന്നതിന്‍റെ ദൃശ്യം പകർത്തി; പ്രതിക്ക് തടവും പിഴയും

Published : Feb 27, 2026, 12:38 PM IST
Bathroom Video case

Synopsis

യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്ക് മഞ്ചേരി എസ്.സി.എസ്.ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

മലപ്പുറം: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്ക് മഞ്ചേരി എസ്.സി.എസ്.ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര സ്വദേശി സമീറിനെയാണ് (42) ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. 2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20കാരിയായ പരാതിക്കാരി കുളിമുറിയില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയിലറ്റില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. ഫോണ്‍ ശ്രദ്ധയില്‍ പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.19 രേഖകളും ഹാജരാക്കി. പ്രതി പിഴയടക്കുന്നപക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടതിയലക്ഷ്യ നടപടിയിൽ ഭയന്ന് നിർമാതാക്കൾ; കേരള സ്റ്റോറി 2ന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു
ഉടുമ്പൻചോലയിൽ ഹാട്രിക് അടിക്കാൻ എംഎം മണി; ദേവികുളത്ത് എ രാജയും, നേതൃത്വത്തിന് പട്ടിക കൈമാറി