നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ; സാക്ഷി വിസ്താരം അൽപ്പസമയത്തിൽ

Published : Feb 21, 2023, 12:14 PM ISTUpdated : Feb 21, 2023, 01:11 PM IST
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ; സാക്ഷി വിസ്താരം അൽപ്പസമയത്തിൽ

Synopsis

മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു. 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട വിസ്താരത്തിനായി മഞ്ജു വാര്യർ കൊച്ചിയിലെ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ സാക്ഷിയായിട്ടാണ് നടി എത്തിയിരിക്കുന്നത്. കേസിലെ വിചാരണയുടെ തുടക്കഘട്ടത്തിലും മഞ്ജു എത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളെ ആസ്പദമാക്കി തയാറാക്കിയ അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. മുൻഭർത്താവും നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയുമായ ദിലീപിന്റെയും ഇയാളുടെ സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുക എന്നതാണ് വിസ്താരത്തിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്. ബാലചന്ദ്രകുമാർ ഹാ‍ജരാക്കിയ ദിലീപിന്റെത ശബ്ദമടങ്ങിയ ഡിജിറ്റഷ തെളിവുകളെ ആസ്പദമാക്കിയാണ് വിസ്താരം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി  

 

 

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ