മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ

Published : Feb 17, 2026, 03:59 PM IST
mankada moral police murder case

Synopsis

ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സദാചാര പൊലീസിങ്ങ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻറെ പേരിലായിരുന്നു മര്‍ദനം. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ചവെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും'; മുത്തപ്പൻ്റെ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ
'കെഎസ്ആ‍ർ‍ടിസി പോലും അന്ന് ഓടിയിട്ടില്ല, ദൈവത്തിന്റെ മുതല് മോഷ്ടിച്ചവർ അനുഭവിക്കും'; ആഗാള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാ‍ർ