`പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ചവെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും'; മുത്തപ്പൻ്റെ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ

Published : Feb 17, 2026, 03:41 PM IST
KN Balagopal viral video

Synopsis

മുത്തപ്പന് മുന്നിൽ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കൊട്ടാരക്കര നെടുമൺകാവിലാണ് സംഭവം.

കൊല്ലം: മുത്തപ്പന് മുന്നിൽ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കൊട്ടാരക്കര നെടുമൺകാവിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മുത്തപ്പന്റെ ഉപദേശം കേട്ട് നിൽക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. `രാജാവിൻ്റെ ഭരണം പോലെ പ്രജകൾ കൂടെ നിൽക്കും. പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ച വെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും. എല്ലാ കാര്യത്തിലും സത്യമുണ്ട്. സത്യമേവ ജയതേ' എന്നാണ് മുത്തപ്പൻ മന്ത്രിക്ക് നൽകിയ ഉപദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെഎസ്ആ‍ർ‍ടിസി പോലും അന്ന് ഓടിയിട്ടില്ല, ദൈവത്തിന്റെ മുതല് മോഷ്ടിച്ചവർ അനുഭവിക്കും'; ആഗാള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാ‍ർ
കുട്ടിക്കളിയല്ല; ഡിജിറ്റൽ അഡിക്ഷൻ, കേരളത്തിലെ കുട്ടികളും അപകടത്തിൽ, ഒരോ ദിവസവും പൊലിയുന്നത് ഓരോ ജീവനുകൾ