ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ സൂത്രധാരന്‍, മൻമോഹൻ സിങ് എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് സതീശൻ

Published : Dec 26, 2024, 11:27 PM IST
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ സൂത്രധാരന്‍, മൻമോഹൻ സിങ് എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് സതീശൻ

Synopsis

രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ സൂത്രധാരന്‍. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്‍റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശൻ അനുശോചന കുറിപ്പിൽ പറഞ്ഞു. മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് നാളെ ദില്ലിയിലേക്ക് പോകും. 

നരസിംഹ റാവുവിന്‍റെ അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ; മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി