മണ്ണാർക്കാട് കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം; ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം

Published : Mar 10, 2026, 07:04 PM IST
elephant attack death

Synopsis

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇക്കാര്യം നാട്ടുകാരാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ അറിയിച്ചത്. പത്തം​ഗ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് കാട്ടാനകളെ തുരത്താനായി പ്രദേശത്ത് എത്തിയത്. ഇതിനിടെ ഒരു കാട്ടാന തിരിഞ്ഞു വന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ