
തിരുവനന്തപുരം : വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ ഇപ്പോഴത്തെ ഡയറക്ടർ മനോജ് എബ്രഹാം തിരുത്തി. നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകള്‍ എസ്പിമാർ തീർപ്പാക്കണമെന്ന സർക്കുലറാണ് തിരുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽമാത്രം തനിക്കയച്ചാൽ മതിയെന്നായിരുന്നു യോഗേഷ് ഗുപ്തയുടെ നിർദ്ദേശം. സർക്കുലർ നിയമവിരുദ്ധവും വിജിലൻസ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീർപ്പാക്കേണ്ടത് ഡയറക്ടർ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാർക്ക് നൽകിയ പുതിയ നിർദ്ദേശം. നിലവിലെ നിർദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ രണ്ടു തട്ടായി തിരിക്കുന്നതാണ് സർക്കുലറെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. സർക്കുലർ നിയമവിരുദ്ധമെന്ന് അഡി.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നൽകിയിരുന്നു. മറ്റൊരു മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സമാനമായി ഇറക്കിയ ഉത്തരവ് സർക്കാർ നേരത്തെ തിരുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam