'അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടും'; വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു

Published : Jul 11, 2022, 10:56 AM ISTUpdated : Jul 11, 2022, 11:00 AM IST
'അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടും'; വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു

Synopsis

അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനം ഉയരുന്നതിന് പിന്നാലെ വന്‍ അഴിച്ചുപണിയാണ് പൊലീസ് സേനയില്‍ നടന്നത്. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ടായി. കെ. പത്മകുമാറാണ് പുതിയ പൊലീസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചു. എംആർ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപി യായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

  • കെ പദ്മകുമാർ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി
  • യോഗേഷ് ഗുപ്ത ബെവ്കോ എം ഡി
  • മനോജ് എബ്രഹാം വിജിലൻസ് മേധാവി
  • ടി വിക്രം ഉത്തരമേഖലാ ഐജി
  • അശോക് യാദവ് സെക്യൂരിറ്റി ഐ ജി
  • എസ് ശ്യാംസുന്ദർ ഡി ഐ ജി ക്രൈം ബ്രാഞ്ച്
  • ഡോ എ ശ്രീനിവാസ് സ്പെഷൽ ബ്രാഞ്ച് എസ്‌ പി
  • കെ കാർത്തിക് കോട്ടയം എസ്‌ പി
  • ടി നാരായണൻ അഡീഷണൽ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
  • മെറിൻ ജോസഫ് കൊല്ലം സിറ്റി കമ്മീഷണർ
  • ആർ കറുപ്പസാമി കോഴിക്കോട് റൂറൽ എസ്‌ പി
  • അരവിന്ദ് സുകുമാർ കെ എ പി നാലാം ബറ്റാലിയൻ കമ്മാന്റന്റ്
  • ഡി ശിൽപ്പ വനിതാ സെൽ എസ്‌ പി
  • ആർ ആനന്ദ് വയനാട് എസ്‌ പി
  • വിവേക് കുമാർ എറണാകുളം റൂറൽ എസ്‌ പി
  • വിയു കുര്യാക്കോസ് ഇടുക്കി എസ്‌ പി
  • ടികെ വിഷ്ണു പ്രദീപ് എ എസ്‌ പി പേരാമ്പ്ര
  • പി നിധിൻരാജ് തലശേരി എ എസ്‌ പി

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ