പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; 44കാരനെ പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറി

Published : May 19, 2024, 10:36 PM IST
പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; 44കാരനെ പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറി

Synopsis

വൈകീട്ട് ആറ് മണിക്കാണ് സംഭവം. പറക്കോട് ഉള്ള ബാറിന് മുന്നിലാണ് ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു

പത്തനംതിട്ട: പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ ആളെ പൊക്കി പൊലീസ്. പത്തനംതിട്ട പറക്കോട് സ്വദേശി ദീപുവിനെയാണ് പിടികൂടിയത്.

ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം. പറക്കോട് ഉള്ള ബാറിന് മുന്നിലാണ് ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി, ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. കുറ്റം മൃഗങ്ങള്‍ക്കെതിരെയുള്ളത് ആയതിനാലാണ് വനംവകുപ്പിന് കൈമാറിയിരിക്കുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. 

Also Read:- ഭാര്യയെ വെട്ടിക്കൊന്ന ശേഷം 77കാരൻ പൊലീസില്‍ കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രൂപക്ക് പകരം ഡോളർ, വിദേശ പ്രഭാഷകക്ക് നൽകിയത് 20000 രൂപക്ക് പകരം 17 ലക്ഷം രൂപ! അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള വിസി
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ആശ്വാസം, ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി