കാർഡിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു. കരാർ വ്യവസ്ഥയിൽ ആണ് ഡോ. വിൻസൻ്റ് സേവ്യർ ജോലി ചെയ്തിരുന്നത്.
പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നല്കിയ സംഭവത്തില്‍ നടപടി. കാർഡിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
സീതത്തോട് അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിൽ ഈ ഡോക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. കരാർ വ്യവസ്ഥയിൽ ആണ് ഡോ. വിൻസൻ്റ് സേവ്യർ ജോലി ചെയ്തിരുന്നത്. സീതത്തോട് മെഡിക്കൽ ഓഫീസറാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. കാർഡുകൾ തയ്യാറാക്കിയ അമ്മ ക്ലിനിക്ക് പ്രവർത്തിച്ചത് അനധികൃതമായി രേഖകൾ ഒന്നുമില്ലയാണ്. അമ്മ ക്ലിനിക്കും സ്വകാര്യ ലാബും പൂട്ടണമെന്നും ആരോഗ്യവകുപ്പ് പഞ്ചായത്തിന് നിർദ്ദേശം നൽകി. ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ പൊലീസും കേസെടുത്തേക്കും.







