മൻസൂർ കൊലപാതകത്തിലെ മുഖ്യപ്രതി സുഹൈൽ കീഴടങ്ങി; കള്ളക്കേസിൽ കുടുക്കിയതെന്ന് അവകാശവാദം

Published : Apr 16, 2021, 05:19 PM ISTUpdated : Apr 16, 2021, 05:20 PM IST
മൻസൂർ കൊലപാതകത്തിലെ മുഖ്യപ്രതി സുഹൈൽ കീഴടങ്ങി; കള്ളക്കേസിൽ കുടുക്കിയതെന്ന് അവകാശവാദം

Synopsis

സുഹൈലിൻ്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിൻ്റെ കുടുംബത്തിൻ്റെ പരാതി. എന്നാൽ മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്. 

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ അവകാശപ്പെടുന്നു. 

വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈൽ പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

സുഹൈലിൻ്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിൻ്റെ കുടുംബത്തിൻ്റെ പരാതി. എന്നാൽ മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു