സംസ്ഥാനത്തെ കൊവിഡ് സാഹചര്യം: കേന്ദ്രആരോ​ഗ്യമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നു

Published : Aug 16, 2021, 03:32 PM ISTUpdated : Aug 16, 2021, 04:04 PM IST
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം: കേന്ദ്രആരോ​ഗ്യമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നു

Synopsis

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രിയും കേന്ദ്രആരോഗ്യമന്ത്രിയും ചേർന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.  

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൻസൂഖ് മണ്ഡവ്യ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രിയും കേന്ദ്രആരോഗ്യമന്ത്രിയും ചേർന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.  ആരോഗ്യമന്ത്രിയുടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേകസംഘവും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എച്ച്.എൽഎല്ലിലും ആരോഗ്യമന്ത്രിയും സംഘവും സന്ദർശനം നടത്തും. ഇതിന് മുൻപ് കേരളം സന്ദർശിച്ച കേന്ദ്രസംഘം കോവിഡ് വാക്സിനെടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി